/kalakaumudi/media/post_banners/2505dbf14e669e989213eeca915fc8445e8174f8d02a85fbb19fa1c4b329bad9.jpg)
തിരുവനന്തപുരം: പാളയത്ത് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഉദ്യോഗസ്ഥന്‍ മരിച്ചു. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരന്‍ അജയകുമാറാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മൂന്നു പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്.
രാവിലെ ആറു മണിയോടെ എകെജി സെന്ററിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ വാഹനം റോഡിന്റെ ഡിവൈഡറില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ് ലൈറ്റിന്റെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. രാത്രി പട്രോളിംഗ് കഴിഞ്ഞ് ഇന്ധനം നിറക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.
അപകടത്തില്‍ അജയകുമാറിന്റെ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.