'വണ്ടിപ്പെരിയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ചയില്ല; പ്രതി 100 ശതമാനവും അര്‍ജുന്‍ തന്നെ, അപ്പീല്‍ നല്‍കും'

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് 100 ശതമാനം ഉറപ്പിച്ച് പറയാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ടിഡി സുനില്‍കുമാര്‍.

author-image
Priya
New Update
'വണ്ടിപ്പെരിയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ചയില്ല; പ്രതി 100 ശതമാനവും അര്‍ജുന്‍ തന്നെ, അപ്പീല്‍ നല്‍കും'

 

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് 100 ശതമാനം ഉറപ്പിച്ച് പറയാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ടിഡി സുനില്‍കുമാര്‍.

അര്‍ജുന്‍ ആണ് പ്രതിയെന്ന് തന്നെയാണ് 100 ശതമാനം നിഗമനവും.

തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ടിഡി സുനില്‍ കുമാര്‍ പറഞ്ഞു.

ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വിധിയിലെ മറ്റുകാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കും.

സംഭവം നടന്ന അന്ന് രാത്രി തന്നെ ക്വാട്ടേഴ്‌സിലെത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം സീല്‍ ചെയ്ത് സുരക്ഷിതമാക്കി. പിറ്റേ ദിവസം രാവിലെ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുകയായിരുന്നു.

വിരല്‍ അടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധനും ഫോട്ടോഗ്രാഫറും ഒപ്പം ഉണ്ടായിരുന്നുവെന്നും ടിഡി സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

murder rape Idukki t d sunilkumar