/kalakaumudi/media/post_banners/87d94f9ab45180892f4937a22a7fc7de81a45967d6fa199b7774428f3a406fe5.jpg)
കൊച്ചി: കളമശ്ശേരിയില്‍ സ്‌ഫോടനം നടത്താന്‍ ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണെന്ന് പൊലീസ്. ഇയാളെ മറ്റൊരാള്‍ സഹായിച്ചു എന്നതിന് തെളിവില്ല.
വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. കളമശ്ശേരിയിലെ എആര്‍ ക്യാംപില്‍ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പ്ലാസ്റ്റിക് കവറിലാണ് ഐഇഡി ഉണ്ടാക്കിയത്. പെട്രോള്‍, പടക്കം, ബാറ്ററി എന്നിവയാണ് ഇതിന് ഉപയോഗിച്ചത്.ട്രിഗര്‍ ചെയ്യാന്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു.
കൊച്ചിയിലെ വീട്ടില്‍ വെച്ചാണ് ബോംബ് നിര്‍മിച്ചത്.ഫോര്‍മാനായ ഡൊമിനികിന് സാങ്കേതികയെക്കുറിച്ച് അറിവുണ്ട്. യൂടൂബില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പഠിച്ചു. ഇയാളുടെ യുട്യൂബ് ലോഗിന്‍ വിവരങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.