തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ചത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും ഇത് യൂത്ത് കോണ്‍ഗ്രസിലെ 'എ 'ഗ്രൂപ്പുകാരെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ സി.ആര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. അടൂരിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിലാണ് കാര്‍ഡുകള്‍ ഉണ്ടാക്കിയത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രഞ്ജു ആണ് ഇതിന് ഇവരെ ചുമതലപ്പെടുത്തിയത്.
ദിവസേന 50 മുതല്‍ 60 വരെ കാര്‍ഡുകള്‍ വെച്ച് രണ്ടായിരത്തോളം കാര്‍ഡുകള്‍ ഉണ്ടാക്കി. വ്യാജ കാര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു.
മുഴുവന്‍ കാര്‍ഡുകളും കണ്ടെടുത്തില്ലെങ്കില്‍ ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്‍ഡുകള്‍ക്ക് പകരമായി ഉപയോഗിച്ചേക്കാമെന്നും പൊലീസ് പറഞ്ഞു.
തൃക്കരിപ്പൂര്‍ കമ്പല്ലൂര്‍ സ്വദേശിയായ ടോമിന്‍ മാത്യുവിന്റെ പേരിലുള്ള കാര്‍ഡ് ആണ് വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മദര്‍ കാര്‍ഡായി ഉപയോഗിച്ചത്.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">