അഗളിയില്‍ പൊലീസ് സംഘം വഴി തെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടു

അഗളിയില്‍ പൊലീസ് സംഘം വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.

author-image
Web Desk
New Update
അഗളിയില്‍ പൊലീസ് സംഘം വഴി തെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടു

 

പാലക്കാട്: അഗളിയില്‍ പൊലീസ് സംഘം വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.

കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയതിനിടെ അഗളി ഡിവൈഎസ്പി അടക്കമുള്ള സംഘമാണ് വഴിതെറ്റി കാട്ടില്‍ അകപ്പെട്ടത്. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും സംഘത്തിലുണ്ട്.

പൊലീസ് സംഘം സുരക്ഷിതരാണെന്നും നാളെ മടങ്ങിയെത്തുമെന്നും പൊലീസ് അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഘത്തോടൊപ്പമുണ്ടെന്നും ആശങ്ക വേണ്ടെന്നും പൊലീസ് പറഞ്ഞു.

kerala police palakkad