തൃശ്ശൂര്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാരൻ തൂങ്ങി മരിച്ച നിലയില്‍

തിങ്കളാഴ്ച രാവിലെ ഏഴേ കാലോടെ സ്റ്റേഷനിലെ ഒന്നാംനിലയിലുള്ള വിശ്രമമുറിയോടു ചേര്‍ന്ന പഴയ മെസ്സില്ലാണ് ഗീതുകൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

author-image
Greeshma Rakesh
New Update
തൃശ്ശൂര്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാരൻ തൂങ്ങി മരിച്ച നിലയില്‍

അയ്യന്തോള്‍: പോലീസ് സ്റ്റേഷനില്‍ പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൊല്ലം മുഖത്തല കുറുമണ്ണ ചിറ്റിലക്കാട് കോളനിയില്‍ ഗീതു നിവാസില്‍ ഗീതുകൃഷ്ണന്‍ (33) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴേ കാലോടെ സ്റ്റേഷനിലെ ഒന്നാംനിലയിലുള്ള വിശ്രമമുറിയോടു ചേര്‍ന്ന പഴയ മെസ്സില്ലാണ് ഗീതുകൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെസ്റ്റ് പോലീസ് കേസെടുത്തു.

2017-ല്‍ പാലക്കാട് കെ.എ.പി. രണ്ടാംബറ്റാലിയനിലാണ് ഗീതുകൃഷ്ണന്‍ ജോലിയില്‍ പ്രവേശിച്ചത്. 2019 മേയ് മുതല്‍ എ.ആര്‍. ക്യാമ്പില്‍ ജോലിചെയ്തു. 2022 ജൂലായ് 21 മുതലാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറിയത്.

മൃതദേഹം തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി.

kerala police policeman thrissur police station death