വ്യക്തിഹത്യയല്ല ശരിയായ രാഷ്ട്രീയം; സുരേഷ് ഗോപി വിവാദത്തില്‍ ഗോവ ഗവര്‍ണര്‍

രാഷ്ട്രീയ എതിര്‍പ്പിന്റെ പേരില്‍ എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്നതല്ല രാഷ്ട്രീയ സദാചാരമെന്ന് ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള. പത്രാധിപര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചതിന്റെ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പേരു പറയാതെയുള്ള പ്രതികരണം.

author-image
politics is not
New Update
വ്യക്തിഹത്യയല്ല ശരിയായ രാഷ്ട്രീയം; സുരേഷ് ഗോപി വിവാദത്തില്‍ ഗോവ ഗവര്‍ണര്‍

ആലുവ: രാഷ്ട്രീയ എതിര്‍പ്പിന്റെ പേരില്‍ എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്നതല്ല രാഷ്ട്രീയ സദാചാരമെന്ന് ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള. പത്രാധിപര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചതിന്റെ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പേരു പറയാതെയുള്ള പ്രതികരണം.

ഒരു നടന് എതിരെ ആരോപണം ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുകയാണ് ചിലര്‍. എനിക്ക് അറിയാവുന്ന അദ്ദേഹം അത്തരക്കാരനല്ല. സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ്. ഒരാളോട് രാഷ്ട്രീയ ശത്രുത ഉണ്ട് എന്ന പേരില്‍ എന്തു പറഞ്ഞും അയാളെ നശിപ്പിക്കണം എന്നു തുനിഞ്ഞിറങ്ങുന്നത് ആശാസ്യമല്ല. രാഷ്ട്രീയ പ്രവര്‍ത്തനം പോലുമല്ല. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്? ശ്രീധരന്‍ പിള്ള ചോദിച്ചു.

kerala politics ps sreedharan pilla