/kalakaumudi/media/post_banners/449dea871a3a27395e25c26053e728dabc7dab170762f890c155ee26c0acf8e0.jpg)
തിരുവനന്തപുരം: ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്ക് 11, 12 തീയതികളിൽ സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ യൂണിറ്റുകളിൽ നിന്നുമാണ് ചെന്നൈ സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.
11ന് 18:30 തിരുവനന്തപുരം-ചെന്നൈ, 19:30 എറണാകുളം-ചെന്നൈ, 18:00 കോട്ടയം-ചെന്നൈ,12ന് 18:30 ചെന്നൈ-തിരുവനന്തപുരം, 17:30 ചെന്നൈ-എറണാകുളം, 18:00 ചെന്നൈ-കോട്ടയം. എന്നിങ്ങനെയാണ് സമയംക്രമം.
കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി ഡിപ്പോകളുമായി ബന്ധപ്പെടാം. (തിരുവനന്തപുരം: 0471-232 3886, എറണാകുളം: 0484-237 2033, കോട്ടയം: 0481 256 2908).
അതെസമയം കഴിഞ്ഞ ദിവസം പത്തനംതിട്ട-ബംഗളൂരു സർവീസിനും കെഎസ്ആർടിസി തുടക്കം കുറിച്ചിരുന്നു. പത്തനംതിട്ടയിൽ നിന്ന് വൈകിട്ട് 5.30ന് ആരംഭിക്കുന്ന സർവീസ് അടുത്ത ദിവസം രാവിലെ ഏഴ് മണിക്ക് ബംഗളൂരുവിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം.
ബംഗളൂരുവിൽ നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ 10.15ന് പത്തനംതിട്ടയിൽ എത്തും. കോട്ടയം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, ഹൊസൂർ വഴിയാണ് സർവീസ് നടത്തുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റ് സന്ദർശിക്കാം. ente ksrtc neo oprs എന്ന മൊബൈൽ ആപ്പു വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: 9447 071 021, 0471-246 3799 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.