പോപ്പുലര്‍ ഫ്രണ്ടിന്റെ ട്രെയിനര്‍ ജാഫര്‍ ഭീമന്റവിട അറസ്റ്റില്‍

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മാസ്റ്റര്‍ ട്രെയിനറും ഒട്ടേറെ കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയുമായ ജാഫര്‍ ഭീമന്റവിട അറസ്റ്റില്‍.

author-image
Web Desk
New Update
പോപ്പുലര്‍ ഫ്രണ്ടിന്റെ ട്രെയിനര്‍ ജാഫര്‍ ഭീമന്റവിട അറസ്റ്റില്‍

 

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മാസ്റ്റര്‍ ട്രെയിനറും ഒട്ടേറെ കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയുമായ ജാഫര്‍ ഭീമന്റവിട അറസ്റ്റില്‍. ഒളിവിലായിരുന്ന ജാഫറിനെ, കണ്ണൂരിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം പിടികൂടിയത്.

എന്‍ഐഎ സംഘവും കേരള പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജാഫര്‍ പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡുകള്‍ക്ക് ആയുധപരിശീലനം നല്‍കിയിരുന്നത് ജാഫറാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ 2047നകം ഇസ്‌ലാമിക ഭരണം നടപ്പിലാക്കുന്നതിനായി വിവിധയിടങ്ങളിലും വിവിധ വ്യക്തികളെ കേന്ദ്രീകരിച്ചും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടെന്ന കേസിലാണ് ഭീമന്റവിട ജാഫര്‍ അറസ്റ്റിലായത്.

കേസില്‍ അറസ്റ്റിലാകുന്ന 59ാമത്തെ വ്യക്തിയാണ് ജാഫര്‍. ആകെ 60 പേര്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

india kerala popular front of India