നിക്ഷേപത്തട്ടിപ്പ് കേസ്: നടന്‍ പ്രകാശ് രാജിന് ക്ലീന്‍ചിറ്റ്

തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ നടന്‍ പ്രകാശ് രാജിന് ക്ലീന്‍ ചിറ്റ്.

author-image
anu
New Update
നിക്ഷേപത്തട്ടിപ്പ് കേസ്: നടന്‍ പ്രകാശ് രാജിന് ക്ലീന്‍ചിറ്റ്

ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ നടന്‍ പ്രകാശ് രാജിന് ക്ലീന്‍ ചിറ്റ്. നിക്ഷേപ തട്ടിപ്പുമായി നടന് ബന്ധമില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കുക മാത്രമാണ് പ്രകാശ് രാജ് ചെയ്തതെന്നും നടനെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ആണ് വിശദീകരണം. കേസില്‍ പ്രകാശ് രാജിന് ഇഡി സമന്‍സ് അയച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് പൊലീസ് നിലപാട് അറിയിച്ചത്. വമ്പന്‍ ലാഭം ഓഫര്‍ ചെയ്ത് 100 കോടി രൂപ സ്വീകരിച്ചശേഷം നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്. ഇഡി സമന്‍സ് പഴയ തിരക്കഥ ആണെന്ന് പറഞ്ഞ് പ്രധാനമന്ത്രിയെ പ്രകാശ് രാജ് പരിഹസിച്ചിരുന്നു.

prakash raj national news Latest News