/kalakaumudi/media/post_banners/1cc7e4d9f020ab7e5ad175d9c4af66b3cea9d67fdcdf21bbdf4480ec4f972bba.jpg)
തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നതായി പരാതി. ജില്ലാ ശിശു സംരക്ഷണ ഓഫീസിനെതിരെയാണ് പരാതി ഉയര്‍ന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. കളക്ട്രേറ്റിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത് ജില്ലാ ശിശു സംരക്ഷണ ഓഫീസറാണ്. സെപ്തംബറിലായിരുന്നു സംഭവം നടന്നത്. ഓഫീസില്‍ സമീപകാലത്തായി നിരവധി പ്രശ്നങ്ങള്‍ ഉണ്ടെന്നും അത് നെഗറ്റീവ് എനര്‍ജി മൂലമാണെന്നും ഓഫീസര്‍ പറയുകയും ഇത് പരിഹരിക്കാനായി പ്രാര്‍ത്ഥന സംഘടിപ്പിക്കുകയുമായിരുന്നു. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നു.
ഓഫീസര്‍ ഒഴികെ ബാക്കിയെല്ലാവരും കരാര്‍ ഉദ്യോഗസ്ഥരായതിനാല്‍ എല്ലാവര്‍ക്കും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടി വന്നു. പിന്നീട് മറ്റ് ഉദ്യോഗസ്ഥര്‍ ശിശു സംരക്ഷണ ഓഫീസര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.