
മോസ്‌കോ: ആണവ പരീക്ഷണ നിരോധന ഉടമ്പടിയുടെ റഷ്യയുടെ അംഗീകാരം റദ്ദാക്കുന്ന നിയമത്തില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒപ്പുവച്ചു.1996-ലെ ഉടമ്പടി പ്രകാരം ആണവായുധങ്ങളുടെ തത്സമയ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആണവ സ'ഫോടനങ്ങളും നിയമവിരുദ്ധമാണ്, എന്നാല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചൈന ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങള്‍ അംഗീകരിക്കാത്തിനാല്‍ ഇത് പ്രാബല്യത്തില്‍ വന്നില്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ യുക്രെയ്നെതിരെ ആക്രമണം ആരംഭിച്ചതു മുതല്‍ റഷ്യ പരീക്ഷണാര്‍ത്ഥം ആണവായുധങ്ങള്‍ ഉപയോഗിച്ചുവെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. റഷ്യ തത്സമയ ആണവപരീക്ഷണങ്ങള്‍ നടത്തുമോ എന്ന് പറയാന്‍ താന്‍ തയ്യാറല്ലെന്ന്് പുടിന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ഉടമ്പടി റദ്ദാക്കാനുള്ള ബില്‍ കഴിഞ്ഞ മാസം റഷ്യന്‍ പാര്‍ലമെന്റില്‍ പാസാക്കി.ഉടമ്പടി റദ്ദാക്കാനുള്ള നീക്കം ആണവായുധങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ വിദ്വേഷത്തിനും ആസാധാരണ മനോഭാവത്തിനും മറുപടിയാണെന്ന് പാര്‍ലമെന്ററി ഹിയറിംഗുകള്‍ക്കിടയില്‍, സ്റ്റേറ്റ് ഡുമ സ്പീക്കര്‍ വ്യാസെസ്ലാവ് വോലോഡിന്‍ പറഞ്ഞു.
ഉടമ്പടി പ്രാബല്യത്തില്‍ വന്നില്ലെങ്കിലും, ആണവശക്തികളായ ഫ്രാന്‍സും ബ്രിട്ടനും ഉള്‍പ്പെടെ 178 രാജ്യങ്ങള്‍ ഇത്അംഗീകരിച്ചിട്ടുണ്ട്. ആണവായുധങ്ങളുടെ തത്സമയ പരീക്ഷണങ്ങള്‍ക്കെതിരെ ഒരു അന്താരാഷ്ട്ര മാനദണ്ഡം സ്ഥാപിക്കാന്‍ ഉടമ്പടിക്ക് കഴിഞ്ഞുവെന്ന് അതിനെ പിന്തുണച്ചവര്‍ പറയുന്നു, എന്നാല്‍ പ്രധാന ആണവശക്തികളുടെ അംഗീകാരമില്ലാതെ കരാറിന്റെ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാകില്ലെന്നായിരുന്നു വിമര്‍ശകരുടെ മറുപടി.പുടിന്‍ ആദ്യമായി പ്രസിഡന്റായി ആറുമാസത്തിനുശേഷം 2000 ജൂണിലാണ് റഷ്യയുടെ പാര്‍ലമെന്റ് കരാര്‍ അംഗീകരിച്ചത്.