യൂട്യൂബിൽ 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവായി നരേന്ദ്രമോദി !

യൂട്യൂബ് ചാനലിന് 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.യൂ ട്യൂബ് വിഡിയോകളുടെ കാഴ്‌ചക്കാരുടെ എണ്ണത്തിലും മോദി ബഹുദൂരം മുന്നിലാണ്.

author-image
Greeshma Rakesh
New Update
യൂട്യൂബിൽ 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവായി നരേന്ദ്രമോദി !

ന്യൂഡൽഹി: യൂട്യൂബ് ചാനലിന് 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.യൂ ട്യൂബ് വിഡിയോകളുടെ കാഴ്‌ചക്കാരുടെ എണ്ണത്തിലും മോദി ബഹുദൂരം മുന്നിലാണ്.

മറ്റു ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനലിന്റെ കുതിപ്പ്. ചൊവ്വാഴ്ചയാണ് നരേന്ദ്ര മോദി ചാനലിന്റെ സബ്സ്ക്രൈബേഴ്സ് രണ്ട് കോടിയിലെത്തിയത്.എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇതുവരെ മോദി ചാനലിന് 4.5 ബില്യൺ (450 കോടി) വിഡിയോ കാഴ്‌ച്ചക്കാരുമുണ്ട്. സബ്സ്ക്രൈബേഴ്സ്, വിഡിയോ കാഴ്‌ചകൾ, പോസ്റ്റ് ചെയ്യുന്ന വിഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം ഇന്ത്യൻ പ്രധാനമന്ത്രി തന്നെയാണ് യൂട്യൂബിൽ മുന്നിലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ലോക രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാവരും സോഷ്യൽ മീഡിയയിൽ കാര്യമായ ഇടപെടൽ നടത്തുന്നവരാണ്. ആഗോള തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിലാണ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ വമ്പൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം പ്രധാനമന്ത്രി മുന്നിലാണ്.

BJP youtub channel india narendra modi