പ്രധാനമന്ത്രി കേരളത്തില്‍ ; മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തി. പ്രത്യേക വിമാനത്തിലാണ് നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തിയത്.

author-image
anu
New Update
പ്രധാനമന്ത്രി കേരളത്തില്‍ ; മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തി. പ്രത്യേക വിമാനത്തിലാണ് നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തിയത്. ഹെലികോപ്റ്റര്‍ മാര്‍ഗം അദ്ദേഹം കുട്ടനെല്ലൂര്‍ ഹെലിപാഡിലേക്ക് പുറപ്പെടും. ജില്ലാ ആശുപത്രി ജംഗ്ഷന്‍ വരെ റോഡ് മാര്‍ഗമാവും എത്തുക. പിന്നീട് സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നരക്കിലോമീറ്റര്‍ റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്തും അദ്ദേഹം സംസാരിക്കും.

സമ്മേളനത്തില്‍ ബി ജെ പി നേതാക്കള്‍ക്കൊപ്പം ബീനാ കണ്ണന്‍, ഡോ. എം. എസ് സുനില്‍ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളില്‍ നിന്നുള്ള രണ്ടു ലക്ഷം വനിതകളാണ് സമ്മേളനത്തിന്റെ ഭാഗമാകുന്നത്.

പ്രധാനമന്ത്രി തൃശൂരിലെത്തുന്നതിനാല്‍ നഗരത്തില്‍ ഗതാഗതാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂരനഗരി സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും കേന്ദ്ര സേനയും നഗരത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട.് നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയുണ്ട്.

നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും പരിപാടിക്ക് കടത്തിവിടുന്നത്. പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

national news Latest News