''പ്രധാനമന്ത്രി ധരിക്കുന്നത് ലക്ഷങ്ങള്‍ വിലയുള്ള സ്യൂട്ടുകൾ... ഞാന്‍ ധരിക്കുന്നത് വെള്ള ടീ ഷര്‍ട്ട്''

പ്രധാനമന്ത്രി ലക്ഷക്കണക്കിന് രൂപയുടെ സ്യൂട്ടാണ് ധരിക്കുന്നതെന്നും എന്നാല്‍ താന്‍ ഒരൊറ്റ വെള്ള ടീ ഷര്‍ട്ടാണ് ധരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.സത്നയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Greeshma Rakesh
New Update
''പ്രധാനമന്ത്രി ധരിക്കുന്നത് ലക്ഷങ്ങള്‍ വിലയുള്ള  സ്യൂട്ടുകൾ... ഞാന്‍ ധരിക്കുന്നത് വെള്ള ടീ ഷര്‍ട്ട്''

സത്ന (മധ്യപ്രദേശ്): തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പ്രധാനമന്ത്രി ലക്ഷക്കണക്കിന് രൂപയുടെ സ്യൂട്ടാണ് ധരിക്കുന്നതെന്നും എന്നാല്‍ താന്‍ ഒരൊറ്റ വെള്ള ടീ ഷര്‍ട്ടാണ് ധരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.സത്നയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം കേട്ടു, എല്ലാ പ്രസംഗങ്ങളിലും ഞാന്‍ ഒബിസി സമുദായത്തില്‍ നിന്നുള്ളയാളാണെന്ന് അദ്ദേഹം എല്ലായിടത്തും പറയാറുണ്ടായിരുന്നു, ഇത് ആവര്‍ത്തിച്ച് പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ഒരു ദിവസം, അദ്ദേഹം കുറഞ്ഞത് 1-2 സ്യൂട്ടുകള്‍ ധരിക്കുന്നു.അത് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതാണ്. മോദി ജി ഒരു വസ്ത്രം വീണ്ടും ധരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഞാന്‍ ഈ ഒരൊറ്റ വെള്ള ഷര്‍ട്ട് ധരിക്കുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനെ കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ നിന്ന് ജാതി അപ്രത്യക്ഷമായത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ. ഇന്ത്യയില്‍ ജാതിയില്ലെന്നാണ് മോദി പറഞ്ഞു തുടങ്ങിയത്.-രാഹുല്‍ പറഞ്ഞു.

അതെസമയം മധ്യപ്രദേശില്‍ രൂപീകരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യഘട്ടമായി ജാതി സെന്‍സസ് നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.സംസ്ഥാനമൊട്ടാകെ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തും, കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നാലുടന്‍ രാജ്യവ്യാപകമായി ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് സര്‍വേ നടത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

BJP rahul gandhi congress narendra modi madhyapradesh assembly election2023