കുടിശ്ശിക നല്‍കിയില്ല; കാരുണ്യ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കി സ്വകാര്യ ആശുപത്രികള്‍

സംസ്ഥാനത്തെ സാധാരണക്കാരായ 42 ലക്ഷം ജനങ്ങള്‍ സൗജന്യ ചികിത്സ നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെഎഎസ്പി) യുടെ കീഴില്‍ വരുന്ന രോഗികളുടെ ചികിത്സ അടുത്ത മാസം മുതല്‍ നിര്‍ത്താനൊരുങ്ങി സ്വകാര്യ ആശുപത്രികള്‍.

author-image
Web Desk
New Update
കുടിശ്ശിക നല്‍കിയില്ല; കാരുണ്യ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കി സ്വകാര്യ ആശുപത്രികള്‍

കൊച്ചി: സംസ്ഥാനത്തെ സാധാരണക്കാരായ 42 ലക്ഷം ജനങ്ങള്‍ സൗജന്യ ചികിത്സ നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെഎഎസ്പി) യുടെ കീഴില്‍ വരുന്ന രോഗികളുടെ ചികിത്സ അടുത്ത മാസം മുതല്‍ നിര്‍ത്താനൊരുങ്ങി സ്വകാര്യ ആശുപത്രികള്‍. സംസ്ഥാന സര്‍ക്കാരിന്റെ കുടിശ്ശികയും ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജ് (എച്ച്ബിപി) പതിപ്പ് 2.2 നടപ്പാക്കാനുള്ള വിമുഖതയുമാണ് ഇതിന് കാരണം.

1,362 ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാരുള്ള കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിലുള്ള 400 ഹോസ്പിറ്റലുകളും പാക്കേജ് നിരക്കുകളിലും പണം അടക്കുന്നതിനും കാലതാമസമെടുക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ സ്ഥാപനങ്ങളുടെ സാമ്പത്തിക നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

2020ലാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത്. ഇത് വിവിധ കേന്ദ്ര സംസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ സംയോജിപ്പിച്ച പദ്ധതിയാണിത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഒരു കുടുംബത്തിന് രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

 
 
 
 
Latest News kerala news