കുറ്റിപ്പുറം സംസ്ഥാന പാതയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്

കോഴിക്കോട് ഭാഗത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന സ്വകാര്യ ബസും ടിപ്പര്‍ ലോറിയുമാണ് സംസ്ഥാന പാതയില്‍വച്ച് കൂട്ടിയിടിച്ചത്.അപകടത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ട്.ടിപ്പര്‍ ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

author-image
Greeshma Rakesh
New Update
കുറ്റിപ്പുറം സംസ്ഥാന പാതയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്

 

മലപ്പുറം: കുറ്റിപ്പുറം സംസ്ഥാന പാതയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കിന്‍ഫ്ര പാര്‍ക്കിന് സമീപമായിരുന്നു അപകടം.

 

കോഴിക്കോട് ഭാഗത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന സ്വകാര്യ ബസും ടിപ്പര്‍ ലോറിയുമാണ് സംസ്ഥാന പാതയില്‍വച്ച് കൂട്ടിയിടിച്ചത്.അപകടത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ട്.ടിപ്പര്‍ ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

പോലീസും നാട്ടുകാരും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.അതെസമയം ആര്‍ക്കും ഗുരുതരമായി പരിക്കുകളില്ലെന്നാണ് വിവരം.

lorry bus accident kuttippalam malappuram road accident