സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് ബസില്‍ ലൈംഗിക അതിക്രമം കാട്ടിയ കണ്ടക്ടര്‍ അറസ്റ്റില്‍.

author-image
Web Desk
New Update
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് ബസില്‍ ലൈംഗിക അതിക്രമം കാട്ടിയ കണ്ടക്ടര്‍ അറസ്റ്റില്‍. സ്വകാര്യ ബസ് കണ്ടക്ടറായ മണ്ണഞ്ചേരി, മറ്റത്തില്‍ വീട്ടില്‍ നിയാസിനെ (28) ആണ് ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

പല ദിവസങ്ങളിലായി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തുകയും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താണ് നിയാസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

kalakaumudi kerala police alappuzha police