/kalakaumudi/media/post_banners/0daa8ea0ddd1448d9b98af29eb066d2b7ebbabd455628f46ca1721f83f545e9b.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 31 ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. അടുത്ത മാസം 21 മുതല്‍ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു.
ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കി നല്‍കണമെന്ന ആവശ്യം ബസുടമകള്‍ മുന്നോട്ട് വെച്ചു. ബസ് വ്യവസായം നിലനില്ക്കണമെങ്കില് വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്ധിക്കമെന്നും ബസുടമകള്‍ പറയുന്നു.
ക്യാമറയും സീറ്റ് ബെല്‍റ്റും ബസുകളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ബസുടമകള്‍ വിമര്‍ശിച്ചു.