/kalakaumudi/media/post_banners/de78870a68559fcac91eed48b8b0682b8a1ca2dacf092c2747c0563705ff5447.jpg)
തിരുവനന്തപുരം: മാര്‍ ഇവാനിയോസ് കോളേജ് ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവിയും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗവുമായ നാലാഞ്ചിറ ബഥനി നഗര്‍ കോണ്‍വെന്റ് ലെയിന്‍ വാതല്ലൂര്‍ വീട്ടില്‍ പ്രൊഫ. ജോസഫ് സ്‌കറിയ (83) അന്തരിച്ചു. കേരള കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: മോളി ജോസഫ്. മക്കള്‍: സജു ജോസ് സഖറിയ (മാഴ്‌സ് ദുബായ്), നിജു ജോസ് മാത്യു (ഐബിഎസ്, ടെക്‌നോപാര്‍ക്ക്). മരുമക്കള്‍: വേങ്ങല്‍ മേരി വില്‍ ലെസ്ലി, ഷിബി ജോണ്‍ (ഐബിഎസ്, ടെക്‌നോപാര്‍ക്ക്). സംസ്‌കാരം റാണിഗിരി ദേവാലയത്തിന്റെ നാലാഞ്ചിറ സെമിത്തേരിയില്‍ നടത്തി.