രാജഗിരി കോളേജ് ഒഫ് സോഷ്യല്‍ സയന്‍സസില്‍ പ്രൊജക്റ്റ് ഫെല്ലോ ഒഴിവ്

രാജഗിരി കോളേജ് ഒഫ് സോഷ്യല്‍ സയന്‍സസില്‍, കേന്ദ്ര ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്റ്റ് ഫെല്ലോയെ ആവശ്യമുണ്ട്.

author-image
Web Desk
New Update
രാജഗിരി കോളേജ് ഒഫ് സോഷ്യല്‍ സയന്‍സസില്‍ പ്രൊജക്റ്റ് ഫെല്ലോ ഒഴിവ്

തൃക്കാക്കര: രാജഗിരി കോളേജ് ഒഫ് സോഷ്യല്‍ സയന്‍സസില്‍, കേന്ദ്ര ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്റ്റ് ഫെല്ലോയെ ആവശ്യമുണ്ട്.

യോഗ്യത: 60% മാര്‍ക്കില്‍ കുറയാതെ എം.എസ്സ്സി. ബയോടെക്‌നോളജി/ മൈക്രോബയോളജി/ പ്ലാന്റ് സയന്‍സസ്/ബോട്ടണി ബിരുദം. കൂണ്‍ കൃഷിയിലും കൂണ്‍ വിത്തുല്‍പ്പാദനത്തിലുമുള്ള സാങ്കേതിക പരിജ്ഞാനം അഭിലഷണീയം.

താല്‍പര്യമുള്ളവര്‍ biosciences@rajagiri.edu എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക. അവസാന തീയതി ഡിസംബര്‍ 5. കൂടുതല്‍ വിവരങ്ങള്‍ www.rajagiri.edu എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

rajagiri college of social sciences kerala project fellow