വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ്; മുട്ടിലിഴഞ്ഞ് പ്രതിഷേധം

വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി വികസന സമിതി പാലാരിവട്ടം വൈദ്യുതി അസി. എന്‍ജനീയര്‍ കാര്യാലയത്തിന് മുന്നില്‍ മുട്ടിലിഴഞ്ഞ് അപേക്ഷിച്ചു.

author-image
Web Desk
New Update
വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ്; മുട്ടിലിഴഞ്ഞ് പ്രതിഷേധം

 

വെദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി വികസന സമതിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം അസി.എഞ്ചനീയറുടെ കാര്യാലയത്തില്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുന്നു

കളമശേരി: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി വികസന സമിതി പാലാരിവട്ടം വൈദ്യുതി അസി. എന്‍ജനീയര്‍ കാര്യാലയത്തിന് മുന്നില്‍ മുട്ടിലിഴഞ്ഞ് അപേക്ഷിച്ചു. 240 യൂണിറ്റുകാരുടെ സബ്‌സിഡി എടുത്ത് കളയരുത്, ബോര്‍ഡുകാരുടെ ശമ്പളം, പെന്‍ഷന്‍, ബോര്‍ഡുകാരുടെ വൈദ്യുതി വാഹന റീചാര്‍ജ് വരെയുള്ള ദുരുപയോഗം ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഏലൂര്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.ജി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ജി.മനോജ് കുമാര്‍, പി.ആര്‍ സുരേഷ് അയ്യര്‍, ജുവല്‍ ചെറിയാന്‍, ബിനോയ് ആന്റണി, കെ.വി. ജോണ്‍സണ്‍, കെ. അപ്പുകുട്ടന്‍, പാറപ്പുറം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

kerala kerala news power tariff hike