/kalakaumudi/media/post_banners/5221b78b343c743b13df051a8a3ab77e02b2c7a0dadc4f8edeab19426cd8228d.jpg)
കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം. നാടന്‍പാട്ട് വേദിയിലെ മൈക്ക് സെറ്റിനേയും സൗണ്ട് സിസ്റ്റത്തേയും ചൊല്ലിയാണ് പ്രതിഷേധം.
സൗണ്ട് സിസ്റ്റം കലോത്സവത്തിന്റെ നിലവാരം പുലര്‍ത്തുന്നതല്ലെന്ന് ആരോപിച്ച് നാടന്‍പാട്ട് കലാപ്രവര്‍ത്തകരുടെ സംഘടനയായ നാട്ടുകലാകാരൂട്ടം വേദിയുടെ മധ്യഭാഗത്തിറങ്ങി പ്രതിഷേധിച്ചു. നാടന്‍പാട്ടു പാടിക്കൊണ്ടാണ് പ്രതിഷേധിച്ചത്.
ഈ രീതിയില്‍ മത്സരം തുടരരുതെന്നും അനുയോജ്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും നാടന്‍പാട്ടു കലാകാരന്മാര്‍ വ്യക്തമാക്കി. മത്സരത്തിനുവന്ന കുട്ടികള്‍ക്കോ വിധികര്‍ത്താക്കള്‍ക്കോ വ്യക്തമായി കേള്‍ക്കുന്നില്ലെന്നും സൗണ്ട്‌സിസ്റ്റം നിലവാരമുള്ളതല്ലെന്നും തുടക്കം മുതലേ പറയുന്നുണ്ടെന്ന് നാടന്‍പാട്ട് കലാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
പാട്ടു വ്യക്തമായി കേള്‍ക്കാനോ, വരികള്‍ മനസ്സിലാക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. അതിനൊരു പരിഹാരം കണ്ടെത്താനാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കേരളത്തിലെ മുഴുവന്‍ നാടന്‍ പാട്ട്കലാകാരന്മാരുടേയും ശബ്ദമായാണ് നാടന്‍പാട്ട് പാടിക്കൊണ്ടുതന്നെ പ്രതിഷേധിച്ചതെന്നും പരിഹാരം കണ്ടില്ലെങ്കില്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സംഘടന അറിയിച്ചു.