മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; പാലാരിവട്ടം സ്റ്റേഷനു മുന്നില്‍ സംഘര്‍ഷം

നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിന് എത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടാത്തതിനെതിരെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം.

author-image
Web Desk
New Update
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; പാലാരിവട്ടം സ്റ്റേഷനു മുന്നില്‍ സംഘര്‍ഷം

കൊച്ചി: നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിന് എത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടാത്തതിനെതിരെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.

ഹൈബി ഈഡന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, ഉമ തോമസ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പൊലീസ് സ്റ്റേഷന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.

പ്രവര്‍ത്തകരെ വിടണമെന്ന് ആവശ്യപ്പട്ട് സ്റ്റേഷനിലെത്തിയവരോട് മോശമായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇതോടെ നേതാക്കളും പൊലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാനും ശ്രമിച്ചു.

മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ കയറിയ ശേഷം ജാമ്യത്തില്‍ വിടുമെന്നാണ് പൊലീസ് അറിയിച്ചിരുന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. പിന്നീട് ജാമ്യത്തില്‍ വിടില്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ കൂടി എഴുതിച്ചേര്‍ക്കുകയുമായിരുന്നെന്ന് നേതാക്കള്‍ ആരോപിച്ചു.

police kochi kerala police congress party