/kalakaumudi/media/post_banners/a91a8e0a449bd6b8e8891ffc68f6774284ecc7130bdd73d58d1afaf30d6b8f93.jpg)
എറണാകുളം: കെ ഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. പബ്ലിക് അറ്റ് ലാര്‍ജ് എങ്ങനെയാണ് അഫക്ടഡ് ആയത് എന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പബ്ലിക് ഇന്‍ട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇന്‍ട്രസ്റ്റ് ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ടെന്‍ഡറില്‍ അപാകതകള്‍ ഉണ്ടെന്നാണ് വിഡി സതീശന്റെ അഭിഭാഷകര്‍ പറഞ്ഞത്. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. സി എ ജി റിപ്പോര്‍ട് വരട്ടെ എന്ന് ഹര്‍ജിയില്‍ ഉണ്ടല്ലോയെന്നും അതിനുശേഷം പരിഗണിച്ചാല്‍ പോരെ എന്നും കോടതി ചോദിച്ചു, 2019ലെ കരാര്‍ ഇപ്പോഴാണോ ചോദ്യം ചെയ്യുന്നത് എന്നും കോടതി ചോദിച്ചു. രേഖകള്‍ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് ഇല്ല.
സര്‍ക്കാരിനോട് സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടു. ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഹര്‍ജിക്കാരന് വേണമെങ്കില്‍ ലോകായുക്തയെ സമീപിക്കാമല്ലോയെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചു.
ലോകായുക്തയെ സമീപിച്ചിട്ട് പ്രയോജനമില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍
ഹര്‍ജിയിലെ പരാമര്‍ശം അനുചിതമായെന്ന് കോടതി നിരീക്ഷിച്ചു.