/kalakaumudi/media/post_banners/e1da70ed7e46ac58260a3532953b920956fc0e7e30057044aec3eb8c9cf61f65.jpg)
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. ജനുവരി 26 ന് ആം ആദ്മി പാർട്ടി മുഖ്യമന്ത്രിക്കെതിരെ സംഘടിത ആക്രമണം നടത്താൻ ഗുണ്ടാസംഘങ്ങളോട് പന്നൂൻ ഭീഷണി സന്ദേശത്തിൽ ആഹ്വാനം ചെയ്തു.അതെസമയം പന്നൂരിന്റെ ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
സിഖ് യുവാക്കളെ വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലാൻ മുഖ്യമന്ത്രി മാൻ ഇന്ത്യൻ പൊലീസ് സേനയ്ക്ക് നിർദ്ദേശം നൽകിയിരിക്കുകയാണെന്നാണ് സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകൻ ഗുർപത്വന്ത് സിംഗ് പന്നൂരിന്റെ ആരോപണം.
1992ൽ അക്രമത്തിന് തുടക്കമിട്ട മുഖ്യമന്ത്രി ബിയാന്റെ പാതയാണ് മാൻ പിന്തുടരുന്നതെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. പഞ്ചാബ് പൊലീസ് ഡിജിപി ഗൗരവ് യാദവിനെ കൊല്ലുമെന്നും പന്നൂൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
