/kalakaumudi/media/post_banners/c5d1097ad3dc895582b9345588b6a1185d5e59386f232440741dbb72f65cd949.jpg)
ന്യൂഡല്‍ഹി: പഞ്ചാബ് ഗവര്‍ണര്‍ സ്ഥാനം ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് ബെന്‍വാരിലാല്‍ പുരോഹിതിന്റെ വിശദീകരണം. ഛണ്ഡീഗഡിന്റെ അഡിമിനിസ്ട്രേറ്റര്‍ കൂടിയായ ബെന്‍വാരിലാല്‍ പുരോഹിത് ഈ സ്ഥാനവും രാജിവെച്ചു.
ബെന്‍വാരിലാല്‍ രാജി കത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നല്‍കി. പഞ്ചാബ് ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ സുപ്രിംകോടതിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ''വ്യക്തിപരമായ കാരണങ്ങളാല്‍ പഞ്ചാബ് ഗവര്‍ണര്‍, ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ പദവികളില്‍ നിന്ന് ഞാന്‍ രാജിവയ്ക്കുന്നു''എന്ന് രാഷ്ട്രപതിക്കുള്ള രാജിക്കത്തില്‍ പുരോഹിത് കുറിച്ചു.
നേരത്തെ പഞ്ചാബ് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഗലര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായിരുന്നു. ഇതിനിടെയാണ് ബെന്‍വാരിലാല്‍ പുരോഹിത് പഞ്ചാബ് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുന്നത്.