സര്‍ക്കാരുമായി പൊരിഞ്ഞ പോര്; ഒടുവില്‍ രാജിവച്ച് പഞ്ചാബ് ഗവര്‍ണ്ണര്‍

പഞ്ചാബ് ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചു. കേന്ദ്രഭരണ പ്രദേശമായ ചാണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനവും അദ്ദേഹം രജിവെച്ചിട്ടുണ്ട്.

author-image
Web Desk
New Update
സര്‍ക്കാരുമായി പൊരിഞ്ഞ പോര്; ഒടുവില്‍ രാജിവച്ച് പഞ്ചാബ് ഗവര്‍ണ്ണര്‍

ന്യൂഡല്‍ഹി: പഞ്ചാബ് ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചു. കേന്ദ്രഭരണ പ്രദേശമായ ചാണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനവും അദ്ദേഹം രജിവെച്ചിട്ടുണ്ട്. രാജിക്കത്ത് രഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറി.

പഞ്ചാബ് സര്‍ക്കാരുമായി പോരിനിടയിലാണ് ഗവര്‍ണ്ണര്‍ രാജിവയ്ക്കുന്നത്. കഴിഞ്ഞ ദിവസം ചാണ്ഡീഗഡിലെ മേയര്‍ സ്ഥാനം ബി.ജെ.പി സ്വന്തമാക്കിയതിന് പിന്നാലെ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു.

സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത നിയമസഭ സമ്മേളനം അസാധുവാണെന്ന് കാണിച്ച് സമ്മേളനം പാസാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാത ഗവര്‍ണ്ണറുടെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

banwarilal purohit punjab governor india