8 നാവിക സേനാംഗങ്ങളുടെ വധശിക്ഷ; ഇന്ത്യയുടെ അപ്പീൽ അം​ഗീകരിച്ച് ഖത്തർ

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു.

author-image
Greeshma Rakesh
New Update
8 നാവിക സേനാംഗങ്ങളുടെ വധശിക്ഷ; ഇന്ത്യയുടെ അപ്പീൽ അം​ഗീകരിച്ച് ഖത്തർ

ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു.അപ്പീൽ പരിശോധിച്ച ശേഷം വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് കോടതി പറഞ്ഞു.

ഖത്തറിന്റെ അപ്പീല്‍ കോടതിയില്‍ ഒരു അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഈ വിഷയത്തില്‍ ഞങ്ങള്‍ ഖത്തര്‍ അധികാരികളുമായി ആശയവിനിമയം തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി സ്ഥിരീകരിച്ചത്.

 

2022 ഓഗസ്റ്റില്‍ ഖത്തറിലെ ഒരു കമ്പനിയില്‍ ജോലിചെയ്യുവേ ഇസ്രായേലിന്റെ ചാരന്മാരായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് എട്ട് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരെ ഖത്തര്‍ കസ്റ്റഡിയിലെടുത്തത്.

ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരെയാണ് ഖത്തര്‍ ഇന്റലിജന്‍സ് ഏജന്‍സി അറസ്റ്റ് ചെയ്തത്.

 

എന്നാൽ ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.കേസില്‍ നാവിക സേനാംഗങ്ങള്‍ പലതവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഖത്തര്‍ അധികൃതര്‍ അത് തള്ളി. തുടർന്ന് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇവർക്ക് വധശിക്ഷ വിധിയ്ക്കുകയായിരുന്നു.

 

അതെസമയം അവര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലാര്‍ സഹായവും ഞങ്ങള്‍ തുടര്‍ന്നും നല്‍കും. കേസിന്റെ സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുത്ത് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും വീണ്ടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ബാഗ്ചി കൂട്ടിച്ചേർത്തു.

 

8 indian navy veterans death penalty india qatar