ചോദ്യപേപ്പര്‍ ചോര്‍ച്ച: രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മക്കള്‍ക്ക് ഇ ഡി നോട്ടീസ്

രാജസ്ഥാനില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മക്കള്‍ക്ക് ഇഡി നോട്ടീസ്. സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷപേപ്പര്‍ ചോര്‍ച്ചയിലാണ് ഇഡി നോട്ടീസ് നല്‍കിയത്.

author-image
Web Desk
New Update
ചോദ്യപേപ്പര്‍ ചോര്‍ച്ച: രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മക്കള്‍ക്ക് ഇ ഡി നോട്ടീസ്

ജയ്പുര്‍: രാജസ്ഥാനില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മക്കള്‍ക്ക് ഇഡി നോട്ടീസ്. സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷപേപ്പര്‍ ചോര്‍ച്ചയിലാണ് ഇഡി നോട്ടീസ് നല്‍കിയത്. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്തശ്രയുടെ മക്കളായ അഭിലാഷ് ദൊത്താശ്ര, അവിനാശ് ദൊത്താശ്ര എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.

അഭിലാഷിന് നവംബര്‍ ഏഴിനും അവിനാശിന് നവംബര്‍ എട്ടിനും ഹാജരാകാനാണ് നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് ഗോവിന്ദിന്റെ ജയ്പൂര്‍, സിക്കാറ് എന്നിവിടങ്ങളിലെ വസതിയിലും ഓഫീസിലും കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകനെയും ഇഡി ചോദ്യം ചെയ്തിരുന്നു.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെയും മക്കളെയും ഇ ഡിയെ ഉപയോഗിച്ച് പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് ബിജെപിയുടേതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21 മുതല്‍ 24 വരെ നടത്തിയ സീനിയര്‍ ടീച്ചര്‍ ഗ്രേഡ് എ പരീക്ഷയുടെ പൊതുവിജ്ഞാന ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ.ഡിയുടെ നോട്ടീസ്.

ജൂണ്‍ അഞ്ചിന് പ്രതികളുമായി ബന്ധപ്പെട്ട 15 കേന്ദ്രങ്ങളില്‍ ഇ.ഡി നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇരുവരുടെയും പേരിലുള്ള 3.11 കോടി രൂപയുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടുകയും ചെയ്തു.

 

question paper leak case national news Rajasthan Latest News