ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞു; പഞ്ചായത്ത് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ

നാല് വീപ്പകള്‍ ചേര്‍ത്തുവെച്ച് അതിനു മുകളില്‍ പ്ലാറ്റ്ഫോം കെട്ടി നിർമിച്ച ചങ്ങാടമാണ് മറിഞ്ഞത്.എല്ലാവര്‍ക്കും നീന്തല്‍ അറിയുന്നതുകൊണ്ട് ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.

author-image
Greeshma Rakesh
New Update
ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞു; പഞ്ചായത്ത് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞു. ചെമ്പുതോട്ടിലെ കടവില്‍ ബുധനാഴ്ചയാണ് സംഭവം. 

 കരുവാറ്റ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ വീണു.സംഭവത്തിൽ ആർക്കും പരിക്കില്ല.

നാല് വീപ്പകള്‍ ചേര്‍ത്തുവെച്ച് അതിനു മുകളില്‍ പ്ലാറ്റ്ഫോം കെട്ടി നിർമിച്ച ചങ്ങാടമാണ് മറിഞ്ഞത്.

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാര്‍ഡിലാണ് ഒരു കര. മറുകര പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വാര്‍ഡിലുമാണ്. ആദ്യം പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്ത ചങ്ങാടം മറുകരയിലേക്ക് പോയി. മറുകരയില്‍ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു.

തിരികെ വരുമ്പോള്‍ കുറച്ച് നാട്ടുകാരും ചങ്ങാടത്തില്‍ കയറി.കൂടുതല്‍ പേര്‍ കയറിയതോടെ ബാലന്‍സ് തെറ്റിയ ചങ്ങാടം കീഴ്മേല്‍ മറിയുകയായിരുന്നു. എല്ലാവര്‍ക്കും നീന്തല്‍ അറിയുന്നതുകൊണ്ട് ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.

Alappuzha News inauguratio raft