സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം; മഹിളാ ന്യായ് ഗ്യാരന്റിയുമായി കോണ്‍ഗ്രസ്

നിര്‍ധനരായ സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ, സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സംവരണം, സ്ത്രീകള്‍ക്ക് ഹോസ്റ്റല്‍

author-image
anu
New Update
സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം; മഹിളാ ന്യായ് ഗ്യാരന്റിയുമായി കോണ്‍ഗ്രസ്

 

നാഗ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യംവച്ച് വമ്പന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ധൂലെയില്‍ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. നിര്‍ധനരായ സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ, സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സംവരണം, സ്ത്രീകള്‍ക്ക് ഹോസ്റ്റല്‍ എന്നിവ ഉള്‍പ്പെടെ അഞ്ച് 'മഹിളാ ന്യായ്' ഗ്യാരന്റിയാണ് രാഹുല്‍ പ്രഖ്യാപിച്ചത്. ഭാരത് ജോഡോ ന്യായ് യാത്ര അവസാന ദിവസങ്ങളിലേക്ക് കടക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. സെന്‍സസ് ഇല്ലാതെ വനിതാ സംവരണം കോണ്‍ഗ്രസ് നടപ്പിലാക്കുമെന്നും ചടങ്ങില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

പ്രഖ്യാപനങ്ങള്‍:

1. ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ.
2. കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടത്തുന്ന നിയമനങ്ങളില്‍ അമ്പത് ശതമാനം സംവരണം.
3. ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീകള്‍ എന്നിവരുടെ മാസശമ്പളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിഹിതം ഇരട്ടിയാക്കും.
4. സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കാനും അവ നടപ്പിലാക്കാനും ഓരോ പഞ്ചായത്തിലും ഒരോ അധികാര്‍ മൈത്രിയെ നിയമിക്കും.
5. ഓരോ ജില്ലയിലും വനിതകള്‍ക്ക് ചുരുങ്ങിയത് ഒരു ഹോസ്റ്റല്‍, നിലവിലുള്ള വര്‍ക്കിംഗ് വിമന്‍ ഹോസ്റ്റലുകള്‍ ഇരട്ടിയാക്കും.

india rahul gandhi mahila nyay gurantee