രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശന തിയതി മാറ്റി

രാഹുല്‍ ഗാന്ധി എംപിയുടെ കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റി. നേരത്തെ നവംബര്‍ 29 നാണ് സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

author-image
Web Desk
New Update
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശന തിയതി മാറ്റി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റി. നേരത്തെ നവംബര്‍ 29 നാണ് സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.

ഡിസംബര്‍ ഒന്നിന് വിവിധ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. രാവിലെ 9 ന് പ്രിയദര്‍ശിനി പബ്ലിക്കേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി.പദ്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും. കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ വച്ചാണ് അവാര്‍ഡ് ദാന ചടങ്ങ്. 11 ന് എറണാകുളത്ത് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാനതല കണ്‍വന്‍ഷനിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

rahul gandhi kerala wayanad congress party