ഞാനാണ് അവരുടെ വീഡിയോ എടുത്തത്, ആര് ആണ് അപമാനിച്ചത്, എങ്ങനെയാണ് അപമാനിച്ചത്

മാധ്യങ്ങള്‍ക്ക് അനാവശ്യ വിവാദങ്ങളിലാണ് താല്പര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ നിന്ന് എം.പിമാരെ കൂട്ടത്തോടെ പുറത്താക്കിയത് മാദ്ധ്യമങ്ങള്‍ക്ക് പ്രശ്‌നമല്ല.

author-image
Web Desk
New Update
ഞാനാണ് അവരുടെ വീഡിയോ എടുത്തത്, ആര് ആണ് അപമാനിച്ചത്, എങ്ങനെയാണ് അപമാനിച്ചത്

ന്യൂഡല്‍ഹി: മാധ്യങ്ങള്‍ക്ക് അനാവശ്യ വിവാദങ്ങളിലാണ് താല്പര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ നിന്ന് എം.പിമാരെ കൂട്ടത്തോടെ പുറത്താക്കിയത് മാദ്ധ്യമങ്ങള്‍ക്ക് പ്രശ്‌നമല്ല. ഞങ്ങളുടെ 150 എം.പിമാരെയാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ അതിനെ കുറിച്ച് ഒരു മാദ്ധ്യമത്തിലും ചര്‍ച്ചയില്ല. അദാനിയെ കുറിച്ചോ റഫാലിനെ കുറിച്ചോ ചര്‍ച്ച ചെയ്യുന്നില്ല.

തൊഴിലില്ലായ്മയെ കുറിച്ചും ചര്‍ച്ചയില്ല. ഞങ്ങളുടെ എം.പിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. അപ്പോഴും നിങ്ങള്‍ക്ക് താല്പര്യം മിമിക്രിയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി നടത്തിയ മിമിക്രി വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോഴായിരുന്നു രാഹുലിന്റെ രൂക്ഷമായ വിമര്‍ശനം.

എം.പിമാര്‍ അവിടെ ഇരിക്കുകയായിരുന്നു. ഞാനാണ് അവരുടെ വീഡിയോ എടുത്തത്. ആര് ആണ് അപമാനിച്ചത്, എങ്ങനെയാണ് അപമാനിച്ചത്. രാഹുല്‍ ചോദിച്ചു. ഈ വിഷയത്തില്‍ എന്തെങ്കിലും വാര്‍ത്ത കൊടുക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. രാഹുല്‍ പറഞ്ഞു.

rahul gandhi india congress party