മണിപ്പൂർ മുതൽ മുംബൈ വരെ; ഭാരത് ന്യായ് യാത്രയുമായി രാഹുൽ ​ഗാന്ധി, 14ന് തുടക്കം

14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്ത് 6200 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്ര 85 ജില്ലകളിലൂടെയാണ് കടന്നുപോകുക.

author-image
Greeshma Rakesh
New Update
മണിപ്പൂർ മുതൽ മുംബൈ വരെ; ഭാരത് ന്യായ് യാത്രയുമായി രാഹുൽ ​ഗാന്ധി, 14ന് തുടക്കം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരില്‍ മണിപ്പുരില്‍ നിന്ന് വരെയാണ് യാത്ര. ജനുവരി 14ന് ആരംഭിക്കുന്ന യാത്ര മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും.14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്ത് 6200 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്ര 85 ജില്ലകളിലൂടെയാണ് കടന്നുപോകുക.

മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്.ഭാരത് ജോഡോ യാത്ര പൂര്‍ണ്ണമായും പദയാത്രയായിരുന്നെങ്കില്‍ ഭാരത് ന്യായ് യാത്ര ബസിലായിരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിന് കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തുടർന്ന് 150 ദിവസങ്ങളിലായി 4500 കിലോമീറ്റർ പിന്നിട്ട യാത്ര കർണാടകയിലെയും തെലങ്കാനയിലെയും തിരഞ്ഞെടുപ്പ് വിജയത്തിന് ഒരു പരിധിവരെ കോൺഗ്രസിനെ സഹായിച്ചുവെന്നാണ് പറയുന്നത്.തുടർന്ന് മറ്റൊരു യാത്ര നടത്തണമെന്ന് കോൺഗ്രസ് നേതാക്കൾ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നു.

Bharat Nyay Yatra Manipur to Mumbai congress rahul gandhi