പുലര്‍ച്ചെ അറസ്റ്റ്, വിവാദം, ജയില്‍വാസം... ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം.

author-image
anu
New Update
പുലര്‍ച്ചെ അറസ്റ്റ്, വിവാദം, ജയില്‍വാസം... ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

 

 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷ കേസുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. മറ്റ് രണ്ട് കേസുകളില്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ച്ചയും 10 മണിക്കും ഒരു മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പൊതുമുതല്‍ നശിപ്പിച്ചതിന് കോടതി നിര്‍ദേശിച്ച തുക കെട്ടിവെക്കണം എന്നതുള്‍പ്പെടെയാണ് ഉപാധികള്‍.

കഴിഞ്ഞ ഒമ്പതാം തീയതിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിനെ വീടു വളഞ്ഞ് പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Latest News kerala news