/kalakaumudi/media/post_banners/0286f12dec7a1405b518b6babe8ae1020ad493141a2f124aea9b586922d28148.jpg)
ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്നും ആശയപരമായ പോരാട്ടം തുടരുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണക്ക് രാഹുല്‍ നന്ദി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചു. തിരിച്ചടി താല്‍കാലികമാണ്, മറികടക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യ മുന്നണിക്കൊപ്പം തയ്യാറെടുക്കും. തെലങ്കാനയില്‍ വിജയിപ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദി. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കും. ഖാര്‍ഗെ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
