/kalakaumudi/media/post_banners/ee9a3648f0cfadd3f1eca00819885050c2c0b657a1a6de5ac516774ebe7e1aec.jpg)
തിരുവല്ല: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ചെങ്ങന്നൂരില്‍ ജോലി ചെയ്യാനെത്തുന്നവര്‍ക്ക് ആശ്വാസവുമായി റെയില്‍വെ. ജോലി ചെയ്യാനെത്തുന്ന ജീവനക്കാര്‍ക്കു താമസിക്കാന്‍ 'ട്രെയിന്‍ കാരവന്‍' ഒരുക്കിയിരിക്കുകയാണ് റെയില്‍വേ. രണ്ട് എസി കംപാര്‍ട്‌മെന്റുകളാണ് ഇത്തരത്തില്‍ റെയില്‍വേ തയ്യാറാക്കിയിരിക്കുന്നത്. ചെങ്ങന്നൂരില്‍ പില്‍ഗ്രിം ഷെല്‍ട്ടറിനു സമീപത്തെ അധിക ട്രാക്കിലാണ് ഈ ബോഗികള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.
128 ജീവനക്കാര്‍ക്ക് 3 ടിയര്‍ സ്ലീപ്പര്‍ എസി കംപാര്‍ട്‌മെന്റുകളില്‍ സുഖമായി താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മണ്ഡലകാലം അവസാനിക്കുന്ന ജനുവരി 20 വരെയാണ് 'കാരവന്‍' ഉണ്ടാവുക. പ്രീ കൂളിങ് ടെസ്റ്റ് വെള്ളിയാഴ്ച നടന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, റെയില്‍വേ പൊലീസ്, സ്‌പെഷല്‍ ഡ്യൂട്ടിക്കെത്തുന്ന മറ്റു ജീവനക്കാര്‍ എന്നിവര്‍ക്കാണ് കാരവനില്‍ താമസിക്കാനാവുക. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ കംപാര്‍ട്‌മെന്റിലെ ശുചിമുറികള്‍ ഉപയോഗിക്കാനാകില്ല. പ്രാഥമികാവശ്യങ്ങള്‍ക്കായി സ്റ്റേഷനിലെ ശുചിമുറികള്‍ ഉപയോഗിക്കാവുന്നതാണ്.
കംപാര്‍ട്‌മെന്റുകളിലേക്കു വൈദ്യുതി എത്തിക്കാനുള്ള സംവിധാനം ആഴ്ചകള്‍ക്കു മുന്‍പു തന്നെ സജ്ജീകരിച്ചിരുന്നു. മണ്ഡലകാലത്ത് ജോലിക്കെത്തുന്ന ജീവനക്കാര്‍ക്കായി പരിമിതമായ താമസ സൗകര്യങ്ങള്‍ മാത്രമേ നേരത്തെ ഉണ്ടായിരുന്നുള്ളൂ. തീര്‍ഥാടകര്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഒരുക്കുമ്പോഴും സ്റ്റേഷനിലെ പഴയ മുറികളിലും മറ്റുമായി താമസിക്കേണ്ട ഗതികേടിലായിരുന്നു ജീവനക്കാര്‍.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">