/kalakaumudi/media/post_banners/755b1c1cb58c289fb62248e6a67fa31ae22b98352cf398f6a8a18a474f7336d7.jpg)
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കന്‍, മധ്യ കേരളത്തിലാണ് ഇന്നും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കാം.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ദിവസങ്ങളില്‍ തുലാവര്‍ഷത്തിന് മുന്നോടിയായുള്ള മഴയാണ് ലഭിക്കുന്നത്. തമിഴ്‌നാടിന് മുകളില്‍ ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തുലാവര്‍ഷ കാറ്റും സജീവമാകുന്നുണ്ട്.