യുഎഇയിൽ ശക്തമായ മഴ; സ്കൂളുകൾ റിമോർട്ട് ലേർണിംഗിലേക്ക്, രാജ്യത്ത് യെല്ലോ അലർട്ട്

By Hiba .17 11 2023

imran-azhar

 

ദുബായ്: വെള്ളിയാഴ്ച രാവിലെ മുതൽ യുഎഇയിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയാണ്. വ്യാഴാഴ്ച റാസൽഖൈമയിൽ ആരംഭിച്ച മഴ പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് പരക്കുകയായിരുന്നു. പലയിടത്തും അരക്ഷിതമായ കാലാവസ്ഥ ഇപ്പോഴും തുടരുന്നു. മിക്കയിടത്തും റോഡുകളിൽ മഴവെള്ളം നിറഞ്ഞ് ഗതാഗത തടസ്സം നേരിട്ടു.

 

റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളത്തിൽ നീങ്ങി റോഡുകളിൽ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പടുവിച്ചു. ദുബായ് പൊലീസ് ജാഗ്രതാ സന്ദേശം മൊബൈൽ ഫോണിലൂടെ നൽകുകയും ചെയ്തു.

 

മഴയത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. റോഡുകളിൽ വെള്ളം തളം കെട്ടി നിൽക്കുന്നതിനാൽ അപകട സാധ്യത കൂടുതലാണ്.

 

മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുകയുിരുന്നു. ഓൺലൈൻ പഠന സൗകര്യമേർപ്പെടുത്താൻ ചില സ്കൂളുകൾ തീരുമാനിക്കുകയും ചെയ്തിരുന്നു.

 

യാത്ര ബുദ്ധിമുട്ടായതിനാൽ മലയാളികളടക്കമുള്ള പ്രവാസികൾ പലരും ജോലിക്ക് ഓഫീസിൽ എത്തിയിട്ടില്ല. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെല്ലാം കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു.

 

 

 

 

 

OTHER SECTIONS