/kalakaumudi/media/post_banners/2664b33a3cd5b51a07461f1403e3b03fea0be6c63d7873e42f30ae1c3de3003f.jpg)
തിരുവനന്തപുരം: കന്യാകുമാരി മേഖലയ്ക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും മിതമായ / ഇടത്തരം മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
ഇന്ന് തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതേസമയം, വരും മണിക്കൂറുകളില്‍ പാലക്കാടും ഇടുക്കിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.