/kalakaumudi/media/post_banners/12106209a6e24ff4ade108a820a760d413940d3911936493cda3a1f184d24ace.jpg)
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് രണ്ട് ജില്ലകളിലെ വിവിധ സ്‌കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം താലൂക്കില്‍ പെടുന്ന മൂന്ന് സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്.കൊഞ്ചിറവിള യു പി സ്‌കൂള്‍, വെട്ടുകാട് എല്‍ പി സ്‌കൂള്‍, ഗവണ്‍മെന്റ് എം എന്‍ എല്‍ പി സ്‌കൂള്‍ വെള്ളായണി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഈ സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി.കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂര്‍ സെന്റ് ജോണ്‍സ് യു പി എസ്, തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍ പി എസ്, കിളിരൂര്‍ എസ് എന്‍ ഡി പി എച്ച് എസ് എസ് എന്നീ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.