രാജഗിരി എന്‍.ബി.ക്യു: ഐ.ഐ.എം അഹമ്മദാബാദ്, ടി.സി.എസ്, അസിസി വിദ്യാനികേതന്‍ എന്നിവര്‍ ചാമ്പ്യന്മാര്‍

രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി കാക്കനാട് രാജഗിരി വാലി ക്യാമ്പസില്‍ സംഘടിപ്പിച്ച 14-ാമത് രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ് മത്സരം സമാപിച്ചു. കോളേജ് വിഭാഗത്തില്‍ ഐ.ഐ.എം അഹമ്മദാബാദ്, കോര്‍പ്പറേറ്റ് വിഭാഗത്തില്‍ ടി.സി.എസ്, സ്‌കൂള്‍ വിഭാഗത്തില്‍ കാക്കനാട് അസിസി വിദ്യാനികേതന്‍ എന്നീ ടീമുകള്‍ വിജയികളായി.

author-image
Web Desk
New Update
രാജഗിരി എന്‍.ബി.ക്യു: ഐ.ഐ.എം അഹമ്മദാബാദ്, ടി.സി.എസ്, അസിസി വിദ്യാനികേതന്‍ എന്നിവര്‍ ചാമ്പ്യന്മാര്‍

രാജഗിരി എന്‍.ബി.ക്യു കോളേജ് വിഭാഗം വിജയികളായ ടീം ഐ.ഐ.എം അഹമ്മദാബാദിന് വേണു രാജാമണി ഐ.എഫ്.എസ് സമ്മാനം കൈമാറുന്നു. ഇടത്തുനിന്ന്: മിതേഷ് അഗര്‍വാള്‍, പ്രൊഫ. അരുണ്‍ എ. ഏല്യാസ്, ഫാ. ഡോ. സാജു എം.ഡി സി.എം.ഐ, ഫാ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ സി.എം.ഐ എന്നിവര്‍ സമീപം

തൃക്കാക്കര: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി കാക്കനാട് രാജഗിരി വാലി ക്യാമ്പസില്‍ സംഘടിപ്പിച്ച 14-ാമത് രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ് മത്സരം സമാപിച്ചു. കോളേജ് വിഭാഗത്തില്‍ ഐ.ഐ.എം അഹമ്മദാബാദ്, കോര്‍പ്പറേറ്റ് വിഭാഗത്തില്‍ ടി.സി.എസ്, സ്‌കൂള്‍ വിഭാഗത്തില്‍ കാക്കനാട് അസിസി വിദ്യാനികേതന്‍ എന്നീ ടീമുകള്‍ വിജയികളായി. മൂന്നു വിഭാഗങ്ങളിലായി ആറ് വീതം 18 ടീമുകള്‍ മാറ്റുരച്ചു. ഗൂഗിള്‍ ക്ലൗഡ് (സൊല്യൂഷന്‍സ് ആന്റ് ടെക്‌നോളജി, ഏഷ്യാ പസഫിക്) മാനേജിങ് ഡയറക്ടര്‍ മിതേഷ് അഗര്‍വാള്‍ ക്വിസ് മാസ്റ്ററായിരുന്നു.

വിജയികളായ കോളേജ്, കോര്‍പ്പറേറ്റ് ടീമുകള്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് ലഭിച്ചു. സ്‌കൂള്‍ വിഭാഗം വിജയികള്‍ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

കോളേജ് വിഭാഗത്തില്‍ വിജയികളായ ഐ.ഐ.എം അഹമ്മദാബാദിനുവേണ്ടി അഭിജിത്ത് ബാലചന്ദ്രന്‍, മനീഷ് പ്രധാന്‍ എന്നിവര്‍ മത്സരിച്ചു. കെ.ഐ.ഐ.റ്റി യൂണിവേഴ്‌സിറ്റി, ഐ.ഐ.എഫ്.ടി കൊല്‍ക്കത്ത എന്നീ ടീമുകള്‍ യഥാക്രമം ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പ് സ്ഥാനങ്ങള്‍ സ്വന്തമാക്കി. കോളേജ് വിഭാഗം മത്സരത്തില്‍ ഇന്തോനേഷ്യയില്‍നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ടീമുകള്‍ പങ്കാളിത്തമറിയിച്ചത് ശ്രദ്ധേയമായി.

കോര്‍പ്പറേറ്റ് വിഭാഗത്തില്‍ വിജയികളായ ടി.സി.എസ്സിനുവേണ്ടി ജയകാന്തന്‍ ആര്‍, അനിരുദ്ധ ദത്ത എന്നിവര്‍ മത്സരിച്ചു. ക്യൂ കളക്ടീവ് നോളജ് സൊല്യൂഷന്‍സ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ടീമുകള്‍ ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പ് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സ്‌കൂള്‍ വിഭാഗത്തില്‍ വിജയികളായ കാക്കനാട് അസിസി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിനുവേണ്ടി ജെയ്ന്‍ ജോമി, അഖില്‍ കൃഷ്ണ എന്നിവര്‍ മത്സരിച്ചു. സണ്‍ബീം സ്‌കൂള്‍ (ലഹര്‍ത്തര) വാരണാസി, ലൊയോള സ്‌കൂള്‍ ഭുവനേശ്വര്‍ എന്നീ ടീമുകള്‍ ഫസ്റ്റ്, സെക്കന്റ് റെണ്ണറപ്പ് സ്ഥാനങ്ങള്‍ സ്വന്തമാക്കി.

സമാപന സമ്മേളനത്തില്‍ വേണു രാജാമണി ഐ.എഫ്.എസ് മുഖ്യ അതിഥിയായി. ആര്‍.സി.സി.എസ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. സാജു എം.ഡി സി.എം.ഐ, ആര്‍.ബി.എസ് ഡയറക്ടര്‍ പ്രൊഫ. അരുണ്‍ എ. ഏല്യാസ്, അസിസ്റ്റന്റ് ഡയറാക്ടര്‍ ഫാ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ സി.എം.ഐ എന്നിവര്‍ സംസാരിച്ചു.

education kalamassery rajagiri college kochi