/kalakaumudi/media/post_banners/06c925257b90d586fe2180e981cc954826211de066e5a31b251472b2589f50d8.jpg)
ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 200 മണ്ഡലങ്ങളില്‍ 199 ഇടത്താണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് കരണ്‍പൂര്‍ മണ്ഡലത്തിലെ പോളിംഗ് പിന്നീട് നടത്തും.
1875 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് 51,756 പോളിംഗ് ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് കോടിയലധികം വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. 199 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിനുള്ളതാണ് ഒരു സീറ്റ്. സംസ്ഥാനത്തെ 200 സീറ്റിലും ബിജെപി തന്നെയാണ് മത്സരിക്കുന്നത്. ഡിസംബര്‍ 3നാണ് ഫലപ്രഖ്യാപനം.
കോണ്‍ഗ്രസിനെയും ബിജെപിയെയും കൂടാതെ ബിഎസ്പി (185 സീറ്റില്‍ മത്സരിക്കുന്നു), എഎപി (86), രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (78), ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (17), സിപിഎം (17) എന്നിവയാണു മത്സരരംഗത്തുള്ള മറ്റു പ്രധാന പാര്‍ട്ടികള്‍. ഇവരെക്കൂടാതെ 734 സ്വതന്ത്രരുമുണ്ട്.