/kalakaumudi/media/post_banners/ea62aff72b0b9291f4fa7c6681fd4aa25c35ba75e0f9d5072d8e20d899304a28.jpg)
ജയ്പുര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. 'ജന്‍ ഗോഷ്ണ പത്ര' എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, മുഖ്യമന്ത്രി അശോക് ഗെലോട്ട്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോടസര, സി.പി.ജോഷി, സച്ചിന്‍ പൈലറ്റ് എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടി ഓഫിസില്‍ പ്രകടന പത്രിക പുറത്തിറക്കിയത്.
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നേരത്തെ ഏഴ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്നും പഞ്ചായത്തില്‍ നിയമനങ്ങള്‍ നടത്തുന്നതിന് പുതിയ രീതി നടപ്പാക്കുമെന്നുമാണ് പ്രകടന പത്രികയിലെ പ്രഖ്യാപനം.
കുടുംബനാഥയ്ക്ക് 10,000 രൂപ വാര്‍ഷിക ഓണറേറിയം, 500 രൂപയ്ക്ക് 1.05 കോടി കുടുംബങ്ങള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍, കന്നുകാലികളെ വളര്‍ത്തുന്നവരില്‍ നിന്ന് കിലോയ്ക്ക് 2 രൂപയ്ക്ക് ചാണകം വാങ്ങല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം, സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, ടാബ്ലെറ്റ് വിതരണം, പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടം നികത്താന്‍ ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ, വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ഉറപ്പാക്കല്‍ എന്നിവയായിരുന്നു നേരത്തെ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍.
സംസ്ഥാനത്ത് നവംബര്‍ 25നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">