/kalakaumudi/media/post_banners/014797ed72fc59dcb0cea1d90bf64f65374c319f3b1064c3ff8a064eae46a9d4.jpg)
ചെന്നൈ: രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനികാന്ത് അയോധ്യയിലേക്ക്. ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് രജനികാന്ത് പറഞ്ഞു.ചരിത്രത്തിലെ അവിസ്മരണീയമായ ദിവസമായിരിക്കും അതെന്നും താരം കൂട്ടിച്ചേർത്തു. രജനികാന്ത് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ യാത്രാ വിവരം പങ്കുവച്ചത്.
രജനീകാന്തിനൊപ്പം ഭാര്യയും സഹോദരനും ചടങ്ങിൽ പങ്കെടുക്കും.ഞായറാഴ്ച രാവിലെയായിരുന്നു അദ്ദേഹം അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.വിമാനത്താവളത്തിലെത്തിയ രജനികാന്ത് ആരാധകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.
22ന്ച നടക്കുന്ന ചടങ്ങിലേക്ക് രജനിയെയും കുടുംബത്തെയും അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് വേണ്ടി ബിജെപി നേതാവ് അര്‍ജുന മൂര്‍ത്തിയും ആര്‍എസ്എസ് നേതാക്കളും ചേര്‍ന്ന് ക്ഷണിച്ചിരുന്നു.ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ഉറപ്പായും പങ്കെടുക്കുമെന്ന് രജനികാന്ത് അറിയിച്ചിരുന്നു.
അതെസമയം രജനികാന്തിന് പുറമേ ധനുഷ്, കങ്കണ റണാവത്, അനുപം ഖേർ, വിവേക് ഒബ്രോയ് എന്നിവരും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ അയോദ്ധ്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
