ഡല്‍ഹി മദ്യനയക്കേസ്: എഎപി നേതാവിന്റെ സത്യപ്രതിജ്ഞ വിലക്കി

ആം ആദ്മി പാര്‍ട്ടി നേതാവ് രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ വിലക്കി. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സഞ്ജയ് സിംഗിനെ പാര്‍ട്ടി വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തിരുന്നു.

author-image
Web Desk
New Update
ഡല്‍ഹി മദ്യനയക്കേസ്: എഎപി നേതാവിന്റെ സത്യപ്രതിജ്ഞ വിലക്കി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ വിലക്കി. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സഞ്ജയ് സിംഗിനെ പാര്‍ട്ടി വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തിരുന്നു.

എന്നാല്‍ സഞ്ജയ് സിംഗുമായി ബന്ധപ്പെട്ട വിഷയം പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സത്യപ്രതിജ്ഞ അനുവദിക്കാനായില്ലെന്ന് രാജ്യസഭ ചെയര്‍മാന്‍ പറഞ്ഞു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സത്യപ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹത്തിന് ഡല്‍ഹി കോടതി അനുമതി നല്‍കിയിരുന്നു.

india delhi national news aap rajya sabha