/kalakaumudi/media/post_banners/334d5c80d8c8424a857913c7cf4b470f6bfcf3264c0aa612344ff0c7e4a70714.jpg)
കോഴിക്കോട്: മാസപ്പിറ കണ്ടു. കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ തുടങ്ങുമെന്ന് ഖാദിമാര്‍ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാര്‍ റമദാന്‍ പിറ സ്ഥിരീകരിച്ചു.
മാസപ്പിറ ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമദാന്‍ വ്രതം തുടങ്ങി. ഒമാനില്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാണ് നോമ്പ് തുടങ്ങുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ചയാണ് റമദാന്‍ തുടങ്ങിയത്.