/kalakaumudi/media/post_banners/d8509c72b59e6978461fa8db5b9e09396ac511d74a125543a0b06ed4e3a983a1.jpg)
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ നടന്‍ വിനായകന്റെ പെരുമാറ്റത്തെക്കുറിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രതികരണം പ്രതിഷേധാര്‍ഹമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
വിനായകന്‍ മദ്യപിച്ച് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കിയത് നാട്ടുകാര്‍ കണ്ടതാണ്. സാംസ്‌കാരിക മന്ത്രിക്ക് ചേര്‍ന്ന പ്രസ്താവന അല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു.
ഇടതു സഹയാത്രികനായതിനാലാണ് വിനായകനെ മന്ത്രി പിന്തുണക്കുന്നത് എന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. വിനായകന്റെ പെരുമാറ്റത്തെ കലാകാരന്റെ കലാപ്രകടനം ആയി കണ്ടാല്‍ മതിയെന്നും ആ പ്രകടനം പൊലീസ് സ്റ്റേഷനില്‍ ആയിപ്പോയെന്നുമായിരുന്നു സജി ചെറിയാന്റെ പ്രതികരണം.