ഇടുക്കിയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനെ കുറ്റവിമുക്തനാക്കി കോടതി വെറുതെ വിട്ടു.

author-image
Priya
New Update
ഇടുക്കിയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനെ കുറ്റവിമുക്തനാക്കി കോടതി വെറുതെ വിട്ടു.

കൊലപാതകവും ബലാത്സംഗവും തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയെ വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പറഞ്ഞത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. 2021 ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയത്.

കുട്ടി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിട്ടിുണ്ടെന്നും കൊലപാതകമാണെന്നും മനസ്സിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുറ്റം ചെയ്തത് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണെന്ന് മനസ്സിലാകുന്നത്.

പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മൂന്നു വയസു മുതല്‍ തന്നെ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോഴാണ് പീഡിപ്പിച്ചിരുന്നത്.

 

murder rape Idukki